Kerala

നികേഷ് കുമാറിന്റെ തോല്‍വി അച്ഛന്റെ വിജയം : സഹോദരന്‍ എംവി ഗിരീഷ് കുമാര്‍

അഴീക്കോട് : അഴീക്കോട് എംവി നികേഷ് കുമാറിന്റെ തോല്‍വി അച്ഛന്റെ വിജയമാണെന്ന് സഹോദരന്‍ എംവി ഗിരീഷ് കുമാര്‍. ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിനോടാണ് ഗിരീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എം വി രാഘവന്റെ മനസ്സ് നികേഷിനൊപ്പമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അച്ഛനെ നിഷേധിച്ചതിന്റെ ഫലമാണ് നികേഷിന്റെ പരാജയമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

കേരളം മുഴുവന്‍ ഇടതു തരംഗം വന്നിട്ടും അഴീക്കോട് ഷാജിക്കു മുന്നില്‍ നികേഷ് തകര്‍ന്ന് അടിഞ്ഞു. അവന്‍ എന്റെ കൂടെ ഉണ്ടാകുമോയെന്ന് അറിയില്ല. ഏത് വീഴ്ചയിലും അവനോടൊപ്പം ഞാനുണ്ടാകും. അടുത്ത ദിവസം നേരില്‍ കാണുമെന്നും ഗിരീഷ് പറഞ്ഞു. ടെലിവിഷനില്‍ സൃഷ്ടിച്ച വ്യക്തിപ്രഭാവം കൊണ്ട് ജയിച്ചു കേറാമെന്നാണ് നികേഷ് കരുതിയത്. സിപിഐഎം എന്ന പാര്‍ട്ടി അവനെ ഒരിക്കലും സംരക്ഷിക്കില്ല. യൂസ് ആന്റ് ത്രോ എന്നതാണ് അവരുടെ ശൈലി. പറ്റുമെങ്കില്‍ ഉപയോഗിക്കും അല്ലെങ്കില്‍ ഉപേക്ഷിക്കും. കറിവേപ്പിലയ്ക്ക് സമാനമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

കൈയിലിരുപ്പാണ് നികേഷിന് വിനയായത്. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുകയാണ് സിപിഐഎം ചെയ്തത്. ചുടുചോറാണ് വാരരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, അയാള്‍ ചെവി കൊണ്ടില്ല. സിപിഐഎമ്മുമായുള്ള ചങ്ങാത്തത്തെ എതിര്‍ത്തത് അറിഞ്ഞ കുടുംബാംഗങ്ങളില്‍ ചിലര്‍ ചോദിച്ചത് സ്വന്തം ചോരയല്ലേയെന്നാണ്. അതാണ് ശരി. എംവിയാറിന്റെ ചോരയെ നിഷേധിക്കുകയാണ് നികേഷ് ചെയ്തതെന്നും ഗിരീഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button