ചണ്ഡീഗഡ്: സസ്‌പെന്‍ഷനിലായ എ.എസ്.ഐ കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്നു. ഹരിയാനയിലെ പാല്‍വാലിലാണ് സംഭവം. എ.എസ്.ഐ യാഹിയാ ഖാനാണ് തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൃത്യം നടത്തിയത്. ദീന്‍ മുഹമ്മദ് (65) മകന്‍ റസാഖ്, അനന്തിരവന്‍മാരായ ഹമീദ് ഖാന്‍(21) നാസിം (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
നാലുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വളരെ അടുത്തുനിന്നാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. തെറ്റായ ഒരു അന്വേഷണം നടത്തിയതിനെതുടര്‍ന്ന് 2014 നവംബറിലാണ് യാഹിയാഖാനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യാഹിയാഖാന്റെ സഹോദരനും ദീന്‍ മുഹമ്മദിന്റെ ബന്ധുവും ഒരേ കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളാണ് കൂട്ടക്കരുതിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments