നാടകവും പാട്ടുമൊക്കെയായി പഠിക്കുന്ന കാലം കലയ്ക്കൊപ്പം ആഘോഷമാക്കിയാണ് ദിവ്യ എസ് അയ്യര്‍ ഇതുവരെയെത്തിയത്. സിവില്‍ സര്‍വീസില്‍ കയറിയാലും തനിക്കുള്ളിലെ കലാകാരിയെ മാറ്റിനിര്‍ത്താന്‍ ദിവ്യ തയ്യാറല്ല. കെപിഎസി ലളിതയോടൊപ്പം ‘ഏലിയാമ്മ ചേട്ടത്തിയുടെ ആദ്യ ക്രിസ്മസ് ‘ എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് ഈ സബ്കളക്ടർ .
സാമൂഹിക പ്രതിബന്ധതയുള്ള വിഷയമെന്നതിലുപരി ഇതു വഴി സമൂഹത്തിന് നല്ലൊരു സന്ദേശം പകരാനാകുമെന്നതും കൂടിയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിച്ചത്. അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരുപാട് കുടുംബങ്ങളോട് സംസാരിക്കേണ്ടി വരാറുണ്ട്. ഒരു സിനിമയിലൂടെ അത് പറയുമ്പോള്‍ നമ്മള്‍ സംസാരിക്കുന്നതിന്റെ നൂറിരട്ടി ഫലമായിരിക്കുമുണ്ടാകുക. അഭിനേത്രി ആകുന്നതിനു പിന്നിലെ കാരണം ദിവ്യ വ്യക്തമാക്കിയത് ഇങ്ങനെയാണ്.
Post Your Comments