Gulf

റിയാദില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയില്‍

റിയാദ് : റിയാദില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയില്‍. റിയാദ് ഇസ്‌കാനിലെ നാഷണല്‍ ഹൗസിംഗ് കോംപ്ലക്‌സിലെ ഫ്‌ളാറ്റിലാണ് ജോലിക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയും തൊഴിലുടമയായ സ്ത്രീയും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ഫവാസ് അല്‍ മൈമാന്‍ പറഞ്ഞു.

തൊഴിലുടമയെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. മൃതദേഹം കിംഗ് സൗദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ജോലിക്കാരിയുടെ എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.

തൊഴിലുടമ കത്തി ഉപയോഗിച്ച് വേലക്കാരിയെ കുത്തുകയായിരുന്നു. അബോധാവസ്ഥയിലായ ജോലിക്കാരി നിലത്തു വീണു. അമിത രക്തസ്രാവമാകാം മരണകാരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല നടത്തിയ വീട്ടമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. മെഡിക്കല്‍ സംഘത്തോടൊപ്പം ഫ്‌ളാറ്റിലെത്തിയ പൊലീസ് വേലക്കാരി രക്തത്തില്‍ കുളിച്ച് നിലത്തു കിടക്കുന്നതാണ് കണ്ടത്. മരിച്ച ജോലിക്കാരിയുടെ പേരും രാജ്യവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button