IndiaNews

ഇന്ത്യയില്‍ വീണ്ടും പത്താന്‍കോട്ട് മോഡല്‍ ആക്രമണത്തിന് സാധ്യത

ചണ്ഡിഗഡ്: പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ മോഡലില്‍ വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകള്‍ രഹസ്യ നീക്കം നടത്തുന്നതായി മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ് സര്‍ക്കാരിന് കൈമാറിയ രഹസ്യവിവരത്തിലാണ് ഇതു സംബന്ധിച്ച വിവരം.

പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും തീവ്രവാദ സംഘടന ഇന്ത്യന്‍ മുജാഹിദീന്റെയും സഹായത്തോടെ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. മെയ് 18നാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയത്.

ആക്രമണം നടത്തുന്നതിനായി ജെയ്‌ഷെ കമാന്‍ഡറായ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടക്കുമെന്നും അവിടുന്ന് വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭീകരരെ പരിശീലിപ്പിക്കുന്നതിനായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യകളിലും ബവല്‍പൂരിലും മറ്റും പരിശീലന കേന്ദ്രങ്ങള്‍ തുറന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്താന്‍കോട്ട് അന്വേഷണത്തില്‍ പാകിസ്താന്‍ അലംഭാവം തുടരുന്ന സമയത്താണ് മറ്റൊരു പത്താന്‍കോട്ട് ആക്രമണത്തിന് തീവ്രവാദികള്‍ തയ്യാറെടുക്കുന്നതായി വിവരങ്ങള്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button