റിയാദ്: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ.സൗദിയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്വയില്‍ 2010ല്‍ ആണ് ഈ അരുംകൊലകള്‍ നടന്നത് .രണ്ടുവര്‍ഷത്തെ വിചാരണയ്ക്ക് ശേഷം മൂന്ന് സൗദി പൗരന്മാര്‍ക്കും ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് , കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ് എന്നിവരെയാണ് ക്രൂരമായ രീതിയില്‍ കൊന്നൈാടുക്കിയത്. ലഹരി ഉപയോഗത്തിലാണ് കൊലപാതകം നടന്നത്.സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണത്തില്‍ അഞ്ച് പേരെ കെട്ടിയിടുകയും മദ്യലഹരിയില്‍ ഇവര്‍ ബോധം പോകുംവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ശേഷം ടേപ്പുപയോഗിച്ച് കെട്ടി അടുത്തുള്ള തോട്ടത്തില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ കുഴിച്ചിട്ടു.
ഷാജഹാന്റെയും സലീമിന്റെയും പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമായതാണ് നിര്‍ണായക വഴിത്തിരിവായത്. തോട്ടം പാട്ടത്തിനെടുത്തയാള്‍ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും ഉള്‍പ്പടെയുള്ള ശരീരാവശിഷ്ടങ്ങള്‍, കൃഷിയാവശ്യത്തിനായി 2014 ല്‍ കുഴിയെടുത്തപ്പോള്‍ കണ്ടെത്തുകയായിരുന്നു.ഡി.എന്‍.എ പരിശോധനയിലാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞത്.
Post Your Comments