ന്യൂഡല്‍ഹി : രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതരുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ ഏതാണ്ട് 4000 ല്‍ അധികം എടിഎമ്മുകളില്‍ പരിശോധന നടത്തിയതില്‍ ഏകദേശം മൂന്നില്‍ ഒന്ന് ശതമാനം പോലും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്രയാണ് വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കോടിക്കണക്കിന് വരുന്ന ഗ്രാമീണര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്നില്ല. പല എടിഎമ്മുകളിലും ഭിന്നശേഷിക്കാരായ ഉപഭോക്താക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നതിലും വീഴ്ചയുള്ളതായും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments