KeralaNews

ചരിത്രമെഴുതി തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: ചരിത്രമെഴുതി തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രി. സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍മാറ്റ ശസ്‌ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു . പാറശാല സ്വദേശി ധനേഷ് മോഹന്റെ കരള്‍, കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെരുമാതുറ സ്വദേശി ബഷീറിനാണ് മാറ്റിവെച്ചത്.

ബൈക്ക് അപകടത്തെതുടർന്നാണ് പതിനെട്ട്കാരനായ ധനേഷ് മോഹനെ ആശുപത്രിയിലെത്തിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനു കലമൊരുങ്ങുകയായിരുന്നു. ജെസിബി ഓപറേറ്റര്‍ ആയി പാലക്കാട് ജോലി ചെയ്തിരുന്ന ധനേഷ് ലൈസന്‍സ് ആവശ്യത്തിനായി നാട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. തല പോസ്റ്റിലിടിച്ച് മരണം സംഭവിക്കുകയായിരുന്നു.ഇരുവരുടേയും കരളുകള്‍ ചേരുന്നതാണോ എന്ന പരിശോധകള്‍ക്കുശേഷമാണ് മൃതസ‍ഞ്ജീവനിയും മെഡിക്കല്‍ കോളജ് അധികൃതരും കരള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. മൃതസഞ്ജീവനി സ്റ്റേറ്റ് കൺവീനർ ഡോക്ടർ തോമസ്‌ മാത്യു ആണ് ശാസ്ത്രക്രിയക്ക് മുൻകൈ എടുത്തത് .കിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ശസ്‌ത്രക്രിയ നടന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button