KeralaNews

മെഡിക്കൽ കോളേജിനെ ചരിത്രത്തിലേക്കുയർത്തിയ ധനേഷ് മോഹന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: സർക്കാർ മേഖലയിൽ ആദ്യമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയെ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റിയ ധനേഷ് മോഹന്റെ സംസ്കാരം ഇന്ന് നടക്കും. കരളും വൃക്കകളും ദാനം ചെയ്തശേഷമാണ് പതിനെട്ട്കാരനായ ധനേഷ് മടങ്ങുന്നത്. മസ്തിഷ്ക മരണം സംഭവിച്ചാണ് ധനേഷ് മരണപ്പെട്ടത്.

കരള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലുള്ള പെരുമാതുറ സ്വദേശി ബഷീറിനും (60) വൃക്കകള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള വടക്കാഞ്ചേരി സ്വദേശി വാസന്തി അശോക് (56), കുന്നംകുളം സ്വദേശി സഞ്ജയ്കുമാര്‍ (49) എന്നിവര്‍ക്കാണ് നല്‍കിയത്. ഇന്നലെ രാത്രി 7 മണിക്ക് മെഡിക്കല്‍ കോളേജില്‍ തുടങ്ങിയ കരള്‍മാറ്റ ശസ്ത്രക്രിയ ഇന്ന് രാവിലെ 10.30നാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ് ബഷീര്‍.ബഷീറിന്റെ ആരോഗ്യസ്ഥിതി 48 മണിക്കൂറിനുശേഷമേ പറയാൻ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button