വീട്ടിലെ സ്മാര്‍ട്ട് ടിവിക്ക് മുന്നിലിരുന്ന് പങ്കാളിയുമായി സൗകര്യനിമിഷങ്ങള്‍ പങ്കിടുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രവര്‍ത്തികള്‍ ഇന്റര്‍നെറ്റിലൂടെ ലോകം മൊത്തം കാണുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.
വെബ് ക്യാമറ ഘടിപ്പിച്ച ടിവിക്ക് മുന്നിലിരുന്ന് സെക്‌സും മറ്റും ചെയ്യുന്ന ദമ്പതിമാരുടെ സ്വകാര്യരംഗങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ് ക്യാമറ ഹാക്ക് ചെയ്താണ് കിടപ്പറ രംഗങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്വകാര്യദൃശ്യങ്ങള്‍ നിരവധി പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതായും സൂചനയുണ്ട്.
തങ്ങളുടെ കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതായി ചിലര്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. പരാതികളുമായി നിരവധി ദമ്പതിമാര്‍ സമീപിച്ചിട്ടുണ്ടെന്ന് റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍ പ്രതിനിധി ലോറ ഹിഗ്ഗിന്‍സ് പറഞ്ഞു. പങ്കാളികളുടെ പേരോ സ്വകാര്യ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുഖം വ്യക്തമാകുന്ന വീഡിയോകളാണ് പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്മാര്‍ട്ട് ടിവികളിലെ വെബ്ക്യാമറ ഒട്ടും സുരക്ഷിതമല്ലെന്നാണ് റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍ അഭിപ്രായപ്പെട്ടു
Post Your Comments