പൊതുഖജനാവില്‍ നിന്നുള്ള പണം ചിലവഴിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് “നെഹ്രു-ഗാന്ധി” കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ അമിതമായി നല്‍കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നടന്‍ ഋഷി കപൂറിനെതിരെ വിലകുറഞ്ഞ പ്രതികാര നടപടിയുമായി കോണ്‍ഗ്രസിന്‍റെ അലഹബാദ് ഘടകം.
ഋഷി കപൂറിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം ശിവാജി പാര്‍ക്കിലെ സുലഭ് മൂത്രപ്പുരയ്ക്ക് ഋഷിയുടെ പേര് നല്‍കിയാണ് കോണ്‍ഗ്രസുകാര്‍ തങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ചത്.
തങ്ങളുടെ നേതാക്കളുടെ പേരുകള്‍ പൊതുനിര്‍മ്മിതകള്‍ക്ക് നല്‍കുന്നതിനെ ന്യായീകരിച്ചു കൊണ്ട് സ്വാതന്ത്ര്യാനന്തരം രാജ്യം പുരോഗമനം കൈവരിച്ചത് അവരിലൂടെയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചെങ്കിലും, ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നതിന് ഋഷിക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഋഷി നന്ദി പ്രകാശിപ്പിച്ചു കൊണ്ടും രംഗത്ത് വന്നിരുന്നു.
Thank you all for your unprecedented unconditional support,love and solidarity for what I said. Mera Bharat Mahaan!
— Rishi Kapoor (@chintskap) May 18, 2016
Thank you, thank you world over! Your reaction coming is unprecedented. I meant it from my heart and you know it. And I know you know it!
— Rishi Kapoor (@chintskap) May 18, 2016
Post Your Comments