സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ഒരുപടി മുന്നിലാണ്. നാലാളുകള്‍ക്കു മുന്നില്‍ തിളങ്ങുന്ന കാര്യത്തില്‍ ഒരു കോംപ്രമൈസിനും പെണ്ണുങ്ങള്‍ തയ്യാറല്ല. സുന്ദരിയാകുവാന്‍ മെനക്കെട്ടു വികൃതയായതിന്റെ വിഷമത്തിലാണ് ഫ്േളാറിഡ സ്വദേശിയായ ഒരു യുവതിയിപ്പോള്‍. ഫ്േളാറിഡക്കാരിയായ ലില്ലി ക്ലിയോപാട്ര മൗറിസിന് ആണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷത്തിനു വേണ്ടി സുന്ദരിയാകുവാനാണ് ലില്ലി പുതിയ ലിപ്സ്റ്റിക് വാങ്ങിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനു പകരം ആശുപത്രിയിലായിരുന്നു ലില്ലി ആ ദിവസം ചിലവഴിച്ചത്.
ഫ്േളാറിഡക്കാരിയായ ലില്ലി ക്ലിയോപാട്ര മൗറിസിന് ആണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷത്തിനു വേണ്ടി സുന്ദരിയാകുവാനാണ് ലില്ലി പുതിയ ലിപ്സ്റ്റിക് വാങ്ങിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനു പകരം ആശുപത്രിയിലായിരുന്നു ലില്ലി ആ ദിവസം ചിലവഴിച്ചത്.
താഴത്തെ ചുണ്ടുകള്‍ നീരുവന്നു വീര്‍ത്ത് ലില്ലിയുടെ മുഖമാകെ വികൃതമായിരിക്കുകയാണ്. സാധാരണത്തേതിലും മൂന്നുമടങ്ങ് വലിപ്പമാണ് ചുണ്ടുകള്‍ക്കുണ്ടായത്. കവര്‍ഗേള്‍ എന്ന ബ്രാന്‍ഡിന്റെ ലിപ്സ്റ്റിക് ആണ് യുവതിക്ക് പാരയായത്. തുടക്കത്തില്‍ ലില്ലിയുടെ ചുണ്ടുകള്‍ തടിച്ചതിനു കാരണം കണ്ടെത്താന്‍ കഴിയാതിരുന്ന ഡോക്ടര്‍മാര്‍ പിന്നീടാണ് ലിപ്സ്റ്റിക് അലര്‍ജിയായതാണ് കാരണമെന്നു മനസിലാക്കിയത്. അധികം വൈകാതെ തനിക്കു സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് ലില്ലി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ അതിലെ ഇന്‍ഗ്രീഡിയന്‍സ് എന്തൊക്കെ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണെന്നു നേരത്തെ മനസിലാക്കി വെക്കണമെന്നു പറയുന്നു ലില്ലി. സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുമ്പായി അവ മൂലമുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് അലര്‍ജി സ്‌പെഷലിസ്റ്റില്‍ നിന്നും മനസിലാക്കേണ്ടതാണെന്നും ലില്ലി പറയുന്നു. ഇപ്പോള്‍ മരുന്നുകള്‍ക്കും വിശ്രമത്തിനുമൊടുവില്‍ ലില്ലിയുടെ ചുണ്ടുകള്‍ പഴയതുപോലെ തന്നെയായിട്ടുണ്ട്.
അതിനിടെ അമേരിക്കയിലെ പ്രശസ്ത കോസ്‌മെറ്റിക് ബ്രാന്‍ഡ് കൂടിയായ കവര്‍ഗേള്‍ ഈ സംഭവത്തോടെ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ ലില്ലിയ്ക്കുണ്ടായത് ലിപ്സ്റ്റിക് ഉപയോഗം മൂലം ആയിരിക്കില്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രാധാന്യമെന്നും കവര്‍ഗേള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളെല്ലാം വേണ്ടത്ര പരീക്ഷണങ്ങള്‍ക്കൊടുവില്‍ വിപണിയില്ലെത്തിക്കുന്നതാണെന്നും വക്താക്കള്‍ പറഞ്ഞു. എന്തായാലും ഒരു ലിപ്സ്റ്റിക് കാണുമ്പോഴേയ്ക്കും വാരിയെടുത്ത് ചുണ്ടില്‍ പുരട്ടും മുമ്പ് തെല്ലൊന്നാലോചിക്കാം എന്നു വ്യക്തമാക്കിതരികയാണ് ലില്ലിയുടെ കഥ.
Post Your Comments