ന്യൂഡല്‍ഹി : രോഗിയുമായി വന്ന എയര്‍ ആംബുലന്‍സ് വയലില്‍ ഇടിച്ചിറക്കി. ഹൃദ്രോഗി ഉള്‍പ്പെടെ ഏഴ് പേരുമായി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ആംബുലന്‍സാണ് അടിയന്തിരമായി നിലത്തിറക്കിയത്. സംഭവത്തില്‍ ഏഴ് പേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പട്‌നയില്‍ നിന്ന് രാവിലെ 11.45 പുറപ്പെട്ട ആംബുലന്‍സ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിമിഷങ്ങളുള്ളപ്പോഴാണ് അടിയന്തിരമായി പാടത്തേക്ക് ഇടിച്ചിറക്കിയത്. സംഭവ സ്ഥലത്തു നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയാണ് വിമാനത്താവളം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. എഞ്ചിന്‍ തകരാറാണ് സംഭവത്തിന് കാരണമെന്ന് പൈലറ്റുമാര്‍ വ്യക്തമാക്കി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.
Post Your Comments