തിരുവനന്തപുരം : പ്രതിപക്ഷം എന്ന നിലയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കെ.പി.സി.സി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ പൂര്‍ണ്ണമായും വിനയത്തോടെ മാനിക്കുന്നു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കാനാണ് യു.ഡി.എഫിന് ജനങ്ങള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും സുധീരന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നിനുശേഷം സംസ്ഥാനത്തെ പലഭാഗങ്ങളിലായി ഉണ്ടായിട്ടുള്ള അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു.
എല്‍.ഡി.എഫ് മന്ത്രിസഭ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയാണ്. ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. പിണറായിയില്‍ കോണ്‍ഗ്രസിന്റെ നാല് ഓഫീസുകളാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിച്ചേ മതിയാവൂ എന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി-സിപിഎം പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. സ്വന്തം അണികളെ കര്‍ശനമായി നിയന്ത്രിക്കണമെന്നും സിപിഎമ്മും ബിജെപിയും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുധീരന് പറഞ്ഞു.
Post Your Comments