കോട്ടയം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയന് തന്നോട് വ്യക്തിവിരോധമാണെന്ന് പി.സി.ജോര്‍ജ്. അതുകൊണ്ടാണ് എല്‍.ഡി.എഫില്‍ എടുക്കാത്തതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇരുമുന്നണികളെയും വെല്ലുവിളിച്ച് ഒറ്റയ്ക്കു മല്‍സരിച്ച പി.സി.ജോര്‍ജ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് വിജയിച്ചത്.
അതേസമയം, ഉമ്മന്‍ചാണ്ടിയെ മാറ്റി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിരുന്നെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. എല്‍.ഡി.എഫുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിയെ തന്റെ ശത്രുവാക്കി. തന്നെ യഥാര്‍ഥത്തില്‍ ചതിച്ചത് മാണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments