ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത്. മോദിയുടെ ഇരുപതാമത്തെ മന്‍ കീ ബാത്ത് പരിപാടിയായിരുന്നു ഇത്. വനവും ജലവും സംരക്ഷിക്കുന്നത് നമ്മുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വരള്‍ച്ച നേരിടുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. വരള്‍ച്ച സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വരള്‍ച്ച നേരിടാന്‍ ഗുജറാത്തും ആന്ധ്രാ പ്രദേശും ചെയ്ത നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ജന്‍ ഭാഗീരഥി പദ്ധതിയും നിര്‍ണ്ണായകമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വരും മാസങ്ങളില്‍ വെള്ളം പാഴാക്കരുതെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Post Your Comments