ന്യൂഡല്‍ഹി : മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാനിരിക്കെയാണ് കിരണ്‍ ബേദിയുടെ നിയമനം.
30 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചു. കഴിഞ്ഞവര്‍ഷം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു കിരണ്‍ ബേദി. ഇന്ത്യയുടെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദി 1972-ലാണ് സര്‍വീസില്‍ പ്രവേശിച്ചത്.
Post Your Comments