Latest NewsIndia

വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം, വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്ടോപ്പും

മയ്യഴി : വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. സർക്കാരിന്റെ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള 21-55 പ്രായപരിധിയുള്ള വീട്ടമ്മമാർക്കാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമി അവതരിപ്പിച്ച ബജറ്റിൽ സഹായധനം പ്രഖ്യാപിച്ചത്. ഒൻപതാംക്ലാസ്‌ വിദ്യാർഥികൾക്ക്‌ സൈക്കിളും ഗവ.-എയ്‌ഡഡ്‌ സ്കൂളിലെ പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്പും പ്രഖ്യപിച്ചിട്ടുണ്ട്‌.

കാരയ്ക്കൽ തുറമുഖത്തുനിന്ന്‌ ശ്രീലങ്കയിലെ കങ്കേശൻതുറൈ തുറമുഖത്തേക്ക്‌ ഫെറി സർവീസ്‌ ആരംഭിക്കുമെന്നും കാർഗോ സർവീസ്‌ ആരംഭിക്കുന്നതിനായി പുതുച്ചേരി തുറമുഖം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ 2312.77 കോടി (21.62 ശതമാനം) ശമ്പളത്തിനും 1122.32 കോടി (10.49 ശതമാനം) പെൻഷനും 2311.61 കോടി (21.61 ശതമാനം) വായ്പാ തിരിച്ചടവിനും 1440 കോടി വൈദ്യുതിക്കു (13.46 ശതമാനം) മാണ്‌ നീക്കിവെച്ചത്‌.

വാർധക്യപെൻഷനും സാമൂഹികക്ഷേമ പദ്ധതികൾക്കും 1400 കോടി (13.09 ശതമാനം), സൊസൈറ്റികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണസ്ഥാപനങ്ങൾക്കും ഗ്രാന്റ്‌ നൽകാൻ 1333.19 കോടിയും (12.46 ശതമാനം) നീക്കിവെച്ചു. അതേസമയം, 10,696.61 കോടി രൂപയുടെ ബജറ്റിൽ മാഹിയുടെ പ്രധാന പദ്ധതികളൊന്നും പരിഗണിച്ചില്ല. സംസ്ഥാനത്തെ വരുമാനത്തിലേറെയും ശമ്പളവും പെൻഷനും വായ്പാതിരിച്ചടവിനുമാണ്‌ വിനിയോഗിക്കുന്നതെന്ന്‌ മുഖ്യമന്ത്രി എൻ.രംഗസ്വാമി ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button