ദോഹ: 8 വർഷത്തിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഖത്തർ സന്ദർശിക്കാനൊരുങ്ങുന്നു .രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജൂണ്‍ നാലിന് ഖത്തറില്‍ എത്തും. ഇറാനിലെ സന്ദര്‍ശനത്തിനു ശേഷം അമേരിക്കയിലേക്കുള്ള യാത്രക്കിടെയാണ് പ്രധാന മന്ത്രി ദോഹയില്‍ എത്തുന്നത്.ഇന്ത്യന്‍ വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്.
2008 ല്‍ ഡോ.മന്‍മോഹന്‍ സിങ്ങിനു ശേഷമുള്ള ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനു ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്ബത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ സന്ദര്‍ശന വേളയില്‍ ആരംഭിക്കുമെന്നാണ് സൂചന.ഇതോടൊപ്പം ഖത്തര്‍ നിക്ഷേപ അതോറിറ്റിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെക്കെത്തിക്കാനുള്ള ശ്രമങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും
Post Your Comments