Uncategorized

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി.എസ്

തിരുവനന്തപുരം : എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് വി.എസ്.നന്ദി രേഖപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.എസ് കന്റോണ്‍മെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സര്‍ക്കാരിന്റെ എല്ലാതരത്തിലുള്ള അഴിമതി തുറന്നുകാട്ടാനായെന്ന് വി.എസ് പറഞ്ഞു. സോളാര്‍, ബാര്‍കോഴക്കേസ്, പാറ്റൂര്‍ ഭൂമിയിടപാട് എന്നിവ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു. ഇതുവരെ കേരളം കണ്ട യു.ഡി.എഫ് ഭരണമായിരിക്കില്ല എല്‍.ഡി.എഫിന്റേത്. ഇനിയുള്ള കാലം ജനങ്ങളുടെ കാവലാളായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ല താന്‍.

ജിഷവധക്കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും വി.എസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button