KeralaNewsBusiness

ഇന്ത്യാ റബർ മീറ്റിന് നാളെ കൊടിയേറും

റബർ ബോർഡും റബർ മേഖലയിലെ സംഘടനകളും ചേർന്നാണ് ഇന്ത്യാ റബർ മീറ്റ് സംഘടിപ്പിക്കുന്നത്

കൊച്ചി: ഇന്ത്യാ റബർ മീറ്റ് നാളെ മുതൽ കൊച്ചിയിൽ നടക്കും. കൊച്ചിയിലെ ലേ മെറിഡിയനിലാണ് പരിപാടികൾ നടക്കുക. റബർ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക, പുതിയ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്നിവയാണ് ഇന്ത്യാ റബർ മീറ്റിലൂടെ ലക്ഷ്യമിടുന്നത്.

റബർ ബോർഡും റബർ മേഖലയിലെ സംഘടനകളും ചേർന്നാണ് ഇന്ത്യാ റബർ മീറ്റ് സംഘടിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ചെയർമാനായ സതീഷ് ശർമയാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത്. രണ്ടുദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ റബർ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.

Also Read: അന്താരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ച് റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്‍കി ഇറാന്‍

റബർ മേഖലയിലെ വെല്ലുവിളികൾ, സാധ്യതകൾ, ആശയങ്ങൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. കൂടാതെ, ലോക ബാങ്കിന്റെ ഭാഗമായുള്ള ഡെവലപ്മെന്റ് ഇക്കണോമിക്സ് പ്രോസ്പെക്ട്സ് ഗ്രൂപ്പിലെ സീനിയർ അഗ്രികൾച്ചർ ഇക്കണോമിസ്റ്റായ ഡോ. ജോൺ ബെഫെസ് റബറുമായി ബന്ധപ്പെട്ടുള്ള വിവിധ കാര്യങ്ങൾ ചർച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button