
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ മൂന്നുദിവസമായി ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരള ഗവർണർക്കെതിരായ പ്രതിരോധത്തിലെ പാർട്ടി തീരുമാനങ്ങൾ സി.പി.എം ഇന്ന് പ്രഖ്യാപിക്കും.
കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെ വിഷയത്തിൽ ബി..ജെപിക്കെതിരെ അണി നിരത്തുക എന്നതാണ് സി.സി തീരുമാനം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പാർട്ടികളുമായി ഇക്കാര്യം സംസാരിക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിൽ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.
ഇന്ന് യോഗം ചേർന്ന് ഇത് അടക്കമുള്ള സംഘടന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. എം.വി ഗോവിന്ദനെ കേരള ഘടകം പിബിയിലേക്ക് ശുപാർശ ചെയ്തതായാണ് സൂചന.
Post Your Comments