ട്വന്റി-20യില്‍ അസാമാന്യമായ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വിരാട് കൊഹ്ലിക്ക് പുതിയ വിളിപ്പേര്. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ സര്‍ ഡോണ്‍ ബ്രാഡ്മനോട് താരതമ്യപ്പെടുത്തി ‘ട്വന്റി -20യിലെ ബ്രാഡ്മാന്‍’ എന്ന വിളിപ്പേരാണ് ക്രിക്കറ്റ് ലോകം കൊഹ്ലിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
ഐപിഎല്ലില്‍ എല്ലാ റെക്കോഡുകളും തകര്‍ത്താണ് കൊഹ്ലി മുന്നേറുന്നത്. ഇതുവരെ 13 മത്സരങ്ങളില്‍ 865 റണ്‍സാണ് കൊഹ്ലിയുടെ സമ്പാദ്യം . ഇതില്‍ നാല് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും പെടും.
കോലിയുടെ മികവിനെ വാഴ്ത്തി മുന്‍താരങ്ങളും പരിശീലകരും മാത്രമല്ല സമകാലികരായ നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഓസീസ് ബാറ്റ്‌സ്മാനും ഐപിഎല്ലില്‍ ഗുജറാത്ത് താരവുമായ ആരോണ്‍ ഫിഞ്ച് ട്വിറ്ററില്‍ കുറിച്ച പോസ്റ്റ് ആണ് ഏറ്റവും ശ്രദ്ധേയം . “പ്രിയപ്പെട്ട കോലി, ദയവായി ലോകത്തെ ഭൂരിപക്ഷം ബാറ്റ്‌സ്മാന്‍മാരെയും നാണിപ്പിക്കും വിധം ബാറ്റിങ് വളരെ എളുപ്പമാണെന്ന് തോന്നുന്ന രീതിയില്‍ കളിക്കുന്നത് താങ്കള്‍ അവസാനിപ്പിക്കണം” എന്നാണ് ഫിഞ്ചിന്റെ ട്വീറ്റ്.
Post Your Comments