വടകര: വിനോദസഞ്ചാര കേന്ദ്രമായ വടകര സാന്‍ഡ് ബാങ്ക്സില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ഒരാളെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. പ്രദേശവാസിയായ വീശലീക്കാരവിട മുഹമ്മദ് ഷാഫി (22) യെയാണ് കാണാതായത്. ഉരുണീന്റെവിട അസീബിനെയാണ് ലൈഫ് ഗാര്‍ഡ് പ്രജിത്ത് രക്ഷിച്ചത്.അസീബിനെ കരയ്ക്കുകയറ്റിയ ശേഷമാണ് മറ്റൊരാള്‍ കൂടി കടലില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. ഉടന്‍തന്നെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ശാഫിയെ കണ്ടെത്താനായില്ല. വടകരയില്‍ നിന്നെത്തിയ അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയായതോടെ തിരച്ചിലിന് തടസ്സവും നേരിട്ടു. നല്ല അടിയൊഴുക്ക് ഉള്ളതും തിരച്ചില്‍ ദുഷ്കരമാക്കി.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുലിമുട്ടിന്റെ അറ്റത്തുനിന്ന് കടലിലേക്ക് കുളിക്കാനായി ചാടിയ യുവാക്കളെ വിലക്കിയതാണെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞു. പിന്നീട് കരയ്ക്കുകയറിയെങ്കിലും വീണ്ടും കടലിലേക്കിറങ്ങിയപ്പോഴാണ് അപകടം. ഉടന്‍തന്നെ ലൈഫ് ഗാര്‍ഡും കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവും കൂടി അസീബിനെ രക്ഷിച്ച് കരയ്ക്കു കയറ്റി. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടി
Post Your Comments