കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഉള്ളവരും കുവൈറ്റിലേയക്ക് വരുന്നവരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി ഇരുപത്തി മൂന്നോളം മുന്നറിയിപ്പുകള്‍ നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ കുവൈറ്റില്‍ ജയിലിലാകുമെന്നും മുന്നറിയിപ്പുണ്ട്.
.പാസ്‌പോര്‍ട്ട് തൊഴിലുടമയ്‌ക്കോ സ്‌പോണ്‍സര്‍ക്കോ നല്‍കരുത്.
.സംശയാസ്പദമായ ഭക്ഷ്യവസ്തുക്കള്‍ കൈവശം വെയ്ക്കരുത്.
.ജോലിക്കായി വരുന്നവര്‍ കൈവശമുള്ളത് തൊഴില്‍ വിസയാണെന്ന് ഉറപ്പ് വരുത്തുക.
. ഒരു വിസയില്‍ രാജ്യത്ത് വരികയും വിസയില്‍ പറയാത്ത ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് കുറ്റകരമാണ്.
. കുവൈറ്റിലെത്തിയ ഉടന്‍ താമസ സ്ഥലത്തെ രണ്ട് ആളുകളുടെ പേരുകളും, ഇന്ത്യന്‍ എംബസിയുടെ മേല്‍വിലാസവും നാട്ടിലേയ്ക്ക് കൈമാറുക
. ഗാര്‍ഹിക വിസയില്‍ വരുന്നവര്‍ തൊഴില്‍ രേഖകള്‍ കുവൈറ്റ് എംബസി സാക്ഷ്യപ്പെടുത്തിയതാണെന്ന് ഉറപ്പാക്കണം
. ജോലിക്കായി കുവൈറ്റിലേയ്ക്ക് വരും മുന്‍പ് യാത്രാ രേഖകള്‍, തൊഴില്‍ രേഖകളുടെ പകര്‍പ്പ് എന്നിവ വീട്ടില്‍ സൂക്ഷിക്കുക
. പ്രോട്ടോകോള്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള റിക്രൂട്ടിംഗ് ഏജന്‍സി വഴി മാത്രം ജോലി തേടുക
. പോകുന്ന രാജ്യത്തിന്റെ എംബസി, കോണ്‍സുലേറ്റ് എന്നിവയുടെ വിലാസവും ഫോണ്‍ നമ്പറുകളും അറിഞ്ഞ് വെയ്ക്കുക
. കുവൈറ്റിലെത്തിയാല്‍ എത്രയും പെട്ടെന്ന് താമസാനുമതി കരസ്ഥമാക്കുക.
. കുവൈറ്റിലെത്തിയ ശേഷം തൊഴില്‍ കരാറുകളിലോ, ബാങ്ക് പേപ്പറുകളിലോ ഒപ്പിടരുത്.
. കുവൈറ്റിലെ തൊഴില്‍ നിയമത്തെ കുറിച്ച് വ്യക്തമായി മനസിലാക്കുക. അതിനെതിരെ ഒന്നും ചെയ്യാതിരിക്കുക
. തൊഴില്‍ സംബന്ധമായ ഏത് പ്രശ്‌നത്തിലും ഇന്ത്യന്‍ എംബസിയെ സമീപിക്കുക തുടങ്ങി നിര്‍ദേശങ്ങളാണ് മുന്നറിയിപ്പില്‍ പറയുന്നത്
Post Your Comments