തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല അകത്തുമുറിയിലെ സ്വകാര്യ ദന്തല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 45 വിദ്യാര്‍ത്ഥികളെ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീ ശങ്കര ദന്തല്‍ കോളേജിലാണ് സംഭവം. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ആരുടെയും നില ഗുരുതരമല്ല.
രണ്ടാഴ്ചയായി നിലവാരം കുറഞ്ഞ ഭക്ഷണമാണ് വിതരണം ചെയ്തിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി കോളേജ് ചെയര്‍മാനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Post Your Comments