ന്യൂയോർക്ക് : വെര്‍ച്യുലി-ടീ. ക്യൂരിസ്‌കോപ്പ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീഷര്‍ട്ടും മൊബൈല്‍ ആപ്പും അടങ്ങിയ സംവിധാനമാണിത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ ടീഷര്‍ട്ട് ധരിച്ചവരുടെ ഹൃദയവും കരളും ശ്വാസകോശവും അടങ്ങുന്ന ആന്തരികാവയവങ്ങളെല്ലാം മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞുകാണാം. ഇത് കുട്ടികൾക്ക് അനാട്ടമി പഠിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ടീ ഷർട്ട് ആരും ധരിച്ചില്ലെങ്കിലും അതിലെ സ്ക്രീൻ പ്രിന്റിലേക്ക് മൊബൈൽ സ്കാൻ ചെയ്ത് വച്ചാൽ ആദ്യമേ സെറ്റ് ചെയ്ത് വെച്ച ആ പിക്ചർ കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ ടീഷര്‍ട്ട് വാങ്ങുകയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.
Post Your Comments