ജനീവ : വജ്രത്തിന് വീണ്ടും ഡിമാന്‍ഡ് കൂടിയിരിക്കുന്നു. ഇത്തവണ 14.62 കാരറ്റിന്റെ നീല നിറത്തിലുള്ള അപൂര്‍വ്വ വജ്രമാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റത്. ഓപ്പണ്‍ ഹെയ്മര്‍ ബ്ലൂ എന്നാണ് വജ്രത്തിന്റെ പേര്.
പ്ലാറ്റിനം മോതിരത്തില്‍ പിടിപ്പിച്ചിരിക്കുന്ന രീതിയിലാണ് ഈ വജ്രം. 5.75 കോടി ഡോളര്‍ ( 379.5 കോടി രൂപ) ആണ് ഇതിന്റെ വില. എന്നാല്‍ ഇത് ലേലത്തില്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വജ്ര വിപണിയിലെ കമ്പനിയായ ഡീ ബീയേഴ്‌സിന്റെ ഉടമയായ ഫിലിപ്പ് ഓപ്പണ്‍ ഹെയ്മറിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ വിഭാഗത്തില്‍ ബ്ലൂ മൂണ്‍ ഓഫ് ജോസഫൈന്‍ 4.48 കോടി ഡോളറിന് വിറ്റഴിച്ചാണ് ഇതിന് മുന്‍പ് ലഭിച്ച ഉയര്‍ന്ന വില.
Post Your Comments