തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസില്‍ വന്‍ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഭരണത്തുടര്‍ച്ച എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ട ഉമ്മന്‍ ചാണ്ടി ഇനി പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഉമ്മന്‍ ചാണ്ടി പിന്മാറുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകാനാണ് സാധ്യത. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പിനാണെന്നതും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിലെ ശാക്തികചേരിയും മാറ്റിമറിക്കും. പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളായ വി.എസ് ശിവകുമാറും കെ. മുരളീധരനും വി.ഡി സതീശനും ജയിച്ചുകയറിയപ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്, സ്പീക്കര്‍ എന്‍ ശക്തന് തുടങ്ങിയവര്‍ പരാജയപ്പെട്ടു.
വിശ്വസ്തനായ ടി.സിദ്ദിഖ് കുന്നമംഗലത്ത് പരാജയപ്പെട്ടത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കന്റെ തോല്‍വി ഐ ഗ്രൂപ്പിനും ക്ഷീണമായി.
Post Your Comments