കോട്ടയം: ജനവിധിയെ യു.ഡി.എഫ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പരാജയം പരാജയം തന്നെ. പാര്‍ട്ടി തലത്തില്‍ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്യും. ബി.ജെ.പിയെ ശക്തമായി തടഞ്ഞുനിര്ത്തിയത് യു.ഡി.എഫ് ആണ്. ബി.ജെ.പിയുടെ ആശയങ്ങളോട് യോജിക്കാനാവില്ല ആരോപണ വിധേയര്‍ മത്സരിച്ചത് തിരിച്ചടിയായി എന്ന് വിശ്വസിക്കുന്നില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് കരുതിയില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ട്. ചെയര്‍മാന്‍ എന്ന നിലയ്ക്ക് എനിക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments