ദോഹ: പരേതനായ തോട്ടുമുഖം പുളിമൂട്ടില്‍ പി സി മുഹമ്മദ് കാസിമിന്റെ മകന്‍ കാഞ്ഞിരപ്പള്ളി പാറക്കടവിലെ ഷിഹാദ്(ലാലി 45) നാട്ടില്‍ നിര്യാതനായി. കര്‍വയില്‍ ബസ്‌ഡ്രൈവറായിരുന്ന ഷിഹാദ് 45 ദിവസം മുമ്പാണ് നാട്ടിലേക്ക് വന്നത് . ഇന്നലെ ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഹൃദയാഘാതംമൂലം മരണപെട്ടത്. ഭാര്യ: സബീന. മക്കള്‍: ജാവേദ്, ഫാത്തിമ, ബിലാല്‍. ഖബറടക്കം ഇന്ന് രാവിലെ 10ന് നൈനാര്‍ പള്ളി ഖബര്‍സ്‌ഥാനില്‍ നടന്നു
Post Your Comments