KeralaNews

കൊല്ലത്ത് അടിപതറി ആർ എസ് പിയും യു ഡി എഫും ; എൽ ഡി എഫിന് മികച്ച വിജയം

തിരുവനന്തപുരം: കൊല്ലത്ത് ആർഎസ്പിക്കും യു ഡി എഫിനും അടിപതറി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും മന്ത്രി ഷിബുബേബി ജോണും പരാജയപ്പെട്ടു. എന്നാൽ, ആർഎസ്പി വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കോവൂർ കുഞ്ഞുമോൻ വിജയിച്ചു.ഇടതുമുന്നണി വിടാനുള്ള തീരുമാനം തെറ്റായിരുന്നെന്ന കോവൂർ കുഞ്ഞുമോന്റെ നിലപാടുകൾ ശരിയാണെന്ന് തെളിയിക്കുകയാണ് ജനവിധി .

കരുനാഗപ്പള്ളിയിൽ മാത്രമാണ് അൽപമെങ്കിലും മത്സരം കാഴ്ച വയ്ക്കാൻ യുഡിഎഫിന് കഴിഞ്ഞത്. സി.ആർ. മഹേഷായിരുന്നു സ്ഥാനാർഥി.കൊല്ലം പുറ്റിങ്ങൽ ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിൽ എൽഡിഎഫ് സഥാനാർഥി ജയലാൽ 34,407 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി ഗോപകുമാർ രണ്ടാമതെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഗോപകുമാർ 33,199 വോട്ടുകൾ നേടിയാണ് ഇവിടെ രണ്ടാമതെത്തിയത്.

മന്ത്രി ഷിബുബോബി ജോണിനും മത്സരത്തിൽ അടിപതറി. സ്ഥാനാർഥി നിർണയത്തിൽ വിവാദങ്ങളുണ്ടായെങ്കിലും എൽഡിഎഫിലെ വിജയൻപിള്ള ജയിച്ചുകയറി. കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന് ഇരുപതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button