NewsInternational

ഭര്‍ത്താവ് ഹണിമൂണിന് പോയി ; ആദ്യ ഭാര്യ വീടിന് തീകൊളുത്തി

റിയാദ്: ഭര്‍ത്താവ് രണ്ടാം ഭാര്യയ്‌ക്കൊപ്പം ഹണിമൂണിന് പോയെന്നറിഞ്ഞ കുപിതയായ ആദ്യ ഭാര്യ വീടിന് തീകൊളുത്തി. സൗദി അറേബ്യയിലാണ് സംഭവം. പത്ത് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. താന്‍ വീണ്ടും വിവാഹം ചെയ്‌തെന്നും ഭാര്യയുമൊത്ത് ഹണിമൂണിനായി വിദേശത്തേക്ക് പോവുകയാണെന്നും ആദ്യഭാര്യക്ക് ഫോണ്‍ സന്ദേശം അയക്കുകയായിരുന്നു . ഇത് കണ്ട് സമനില തെറ്റിയ ഇവർ മക്കളെയെല്ലാം വീടിന് പുറത്തെത്തിച്ചശേഷം വീടിന് തീകൊളുത്തുകയായിരുന്നു . തീ ആളിപ്പടര്‍ന്നതോടെ സ്ത്രീ തന്നെയാണ് അയല്‍ക്കാരെ വിവരം അറിയിക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ എത്തി തീ അണച്ചു .

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹുഭാര്യത്വം അനുവദിക്കുന്നതിനാല്‍ ഭര്‍ത്താവിനെതിരെ നിയമ നടപടിയുണ്ടാകാന്‍ ഇടയില്ല. എന്നാല്‍, അപകടമുണ്ടാക്കുന്നവിധം വീടിന് തീകൊളുത്തിയ യുവതി നിയമ നടപടി നേരിടേണ്ടിവരും. അബദ്ധത്തില്‍ തീപിടിച്ചതാണെന്നാണ് സ്ത്രീ പിന്നീട് നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button