KeralaNews

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായി എല്‍ഡിഎഫ്

തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായ വിധിയാണെഴുതിയത്. ആക്‌സിസ് മൈ ഇന്ത്യ, ടൈംസ് നൗ. ടുഡേയ്‌സ് ചാണക്യ, ന്യൂസ് നേഷന്‍ തുടങ്ങിയവ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ കേരളത്തില്‍ എല്‍ഡിഎഫ് 88 മുതല്‍ 101 വരെ സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് 38 മുതല്‍ 48 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎ മൂന്നു സീറ്റ് വരെ നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആക്‌സിസ് മൈ ഇന്ത്യയ്ക്കു പുറമേയുള്ള ചാനലുകളും പുറത്തുവിട്ട റിപ്പോര്‍ട്ടിലും എഴുപതിലധികം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന ഫലങ്ങളാണ് പുറത്തുവിട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button