തിരുവനന്തപുരം : കോണ്‍ഗ്രസ് ഭരണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. കേരളത്തിലും അസമിലും ഭരണം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയത്. ആദ്യമായാണ് ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി അധികാരം നേടുന്നത്.
കര്‍ണാടക, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കോണ്‍ഗ്രസിന് ഭരണമുള്ളത്. 2018 ലാണ് ഈ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളില്‍ ആറില്‍ എന്‍.ഡി.എയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അസമില്‍ ബി.ജെ.പി 88 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 22 സീറ്റില്‍ ഒതുങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്ത് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതില്‍ എല്ലായിടത്തും കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി.
Post Your Comments