ഒടുവില്‍ വാട്‌സാപ്പിനെ പിന്നിലാക്കി ടെലഗ്രാം. ഒരു ബില്ല്യണുമുകളില്‍ ഉപയോക്താക്കുളുള്ള വാട്‌സ്ആപ്പില്‍ നിലവില്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍ തിരുത്താന്‍ സാധിക്കില്ല. എന്നാല്‍ ടെലഗ്രാമില്‍ ഇനി മെസേജ് അയച്ചുകഴിഞ്ഞാലും എഡിറ്റിങ്ങ് സാധ്യമാകും.
ഒരു ബ്ലോഗ് പോസ്റ്റിലാണ് ടെലഗ്രാം ഇക്കാര്യം അറിയിച്ചത്. നിലവില്‍ 100 മില്ല്യണ്‍ ഉപയോക്താക്കളുണ്ട് ടെലഗ്രാമിന്. ഇനിമുതല്‍ മെസേജ് അയച്ചുകഴിഞ്ഞാലും നിങ്ങള്‍ക്ക് അതില്‍ എഡിറ്റിങ്ങ് നടത്താം എന്നാണ് ടെലഗ്രാം അറിയിച്ചിരിക്കുന്നത്. ഇത് ടെലഗ്രാമിന്റെ എല്ലാ ചാറ്റിങ്ങിലും സാധ്യമാകും,
അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ അയച്ച മെസേജില്‍ പ്രസ്സ് ചെയ്ത് പിടിച്ചാല്‍ മതിയാകും. അപ്പോള്‍ എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകും. മെസേജ് തിരുത്തിയാല്‍ എഡിറ്റ് ചെയ്ത മെസേജിന് താഴെയായി എഡിറ്റഡ് എന്ന് കാണിക്കും.
മെസേജ് എഡിറ്റ് ചെയ്യാം എന്നതിനോടൊപ്പം മെസേജുകള്‍ മെന്‍ഷന്‍ചെയ്യാം എന്നും ടെലഗ്രാം അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റുകളില്‍ മെസേജ് അയക്കുമ്പോള്‍ മെന്‍ഷന്‍ ചെയ്ത് മെസേജ് അയക്കുകയാണെങ്കില്‍ അയാള്‍ക്ക് പ്രത്യേകം നോട്ടിഫിക്കേഷന്‍ മെസേജ് ലഭിക്കുമെന്നും ടെലഗ്രാം പറയുന്നു.ഇതിനായി @ അടയാളം ടൈപ്പ് ചെയ്തതിന് ശേഷം പേര് ടൈപ്പ് ചെയ്താല്‍ മതി
അടുത്തിടെയാണ് തങ്ങളുടെ ഉപയോക്താക്കളുടെഎണ്ണം 100 മില്ല്യണ്‍ കഴിഞ്ഞതായി ടെലഗ്രാം അറിയിച്ചിരുന്നു. ദിവസവും 350,000 പുതിയ ഉപയോക്താക്കള്‍ എത്തുന്നതായും ദിവസവും 15 ബില്ല്യണ്‍ മെസേജുകള്‍ അയക്കപ്പെടുന്നതായും ടെലഗ്രാം അറിയിച്ചിരുന്നു. പുതിയ സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
Post Your Comments