വൈക്കം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയോട് ചേര്‍ന്നുനിന്നത് ഗുണകരമായെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. പലതും ചെയ്യിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചെങ്കിലും വി.എസ് വിധേയനായില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വൈക്കം വിശ്വന് ഇക്കാര്യം പറഞ്ഞത്.
100 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. പാലായില്‍ കെ.എം.മാണി പരാജയപ്പെടും. കാലങ്ങളായുള്ള മാണിയുടെ നിലപാടുകള്‍ അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല്‍ പൂഞ്ഞാറില്‍ ഇടതുപക്ഷത്തിനായിരിക്കും വിജയം. എന്നാല്‍ പൂഞ്ഞാറില്‍ ജയിച്ചാലും പി.സി.ജോര്‍ജിനെ എല്‍.ഡി.എഫിന് വേണ്ട. സ്വതന്ത്രനായി ജയിച്ചാല്‍ സ്വതന്ത്രനായി തുടര്‍ന്നാല്‍ മതി. എതിരെ മല്സരിച്ചയാളെ കൂടെക്കൂട്ടില്ലെന്നും വൈക്കം വിശ്വന് വ്യക്തമാക്കി.
മുഖ്യമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോഗം ചേര്‍ന്ന് തീരുമാനിക്കും. ആരുടെയൊക്കെ പേരുകള്‍ വന്നാലും പാര്‍ട്ടിതീരുമാനം അന്തിമമായിരിക്കും. മുന്നണി വിട്ടുപോയവര്‍ക്ക് തിരിച്ചുവരുന്നതില്‍ തടസ്സമില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് മല്‍സരിച്ച നാലു സീറ്റുകളിലും അവര്‍ വിജയിക്കുമെന്നാണ് കരുതുന്നത്. അവരെ സഹായിച്ചില്ലെന്ന് ആക്ഷേപമില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.
Post Your Comments