KeralaNews

റോഡ്‌ മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ

കോഴിക്കോട് : മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ റോഡ്‌ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന്‌ ഇന്നു മുതല്‍ സിറ്റി പൊലീസ്‌ പിഴ ചുമത്തും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ളതുപോലെ സീബ്രാ ക്രോസ്‌ ലൈനുകളിലോ മറ്റു സ്‌ഥലങ്ങളിലോ റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാണു നിരോധനം. ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന്‌ ഉറപ്പാക്കി റോഡ്‌ മുറിച്ചുകടക്കേണ്ടിടത്ത്‌, പലരും ഫോണില്‍ സംസാരിച്ചുകൊണ്ട്‌ അലക്ഷ്യമായി കടക്കുന്നത്‌ ഒട്ടേറെ അപകടങ്ങള്‍ക്കിടയാക്കിയതു കണക്കിലെടുത്താണ്‌ പരിഷ്‌കാരമെന്നു സിറ്റി പൊലീസ്‌ കമ്മിഷണര്‍ എ.വി. ജോര്‍ജ്‌ പറഞ്ഞു. റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ ഫോണിന്റെ സ്‌ക്രീനില്‍ നോക്കുകയോ ചെയ്യുന്നവരെ കണ്ടെത്തി നടപടിയെടുക്കാനാണ് നിർദേശം . ഇതിനായി ഇന്ന് മുതൽ മഫ്തി പോലീസിനെ നിയമിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button