ന്യൂഡല്‍ഹി: കടുത്ത പനിയെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ പ്രമുഖ രാഷ്ട്രീയ ശത്രുവില്‍ നിന്ന് ആംശസാ സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഹുലിന് അസുഖം വേഗം സുഖപ്പെടട്ടെ എന്ന ആശംസ നേര്‍ന്നിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നഡ്ഡയാണ് മോദിയുടെ ആശംസയെ കുറിച്ച് വെളിപ്പെടുത്തിയത്.
രാഹുലിന്റെ ആരോഗ്യത്തെ കുറിച്ച് പ്രധാനമന്ത്രി ആശങ്ക അറിയിച്ചെന്നും അദ്ദേഹത്തിന് എത്രയും വേഗം അസുഖത്തില്‍ നിന്ന് മോചിതനാകാന്‍ കഴിയട്ടെ എന്ന് ആശംസിച്ചെന്നും നഡ്ഡ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ രാഹുലിന്റെ ആരോഗ്യ വിവരം തിരക്കിയതായും നഡ്ഡ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം രാഹുല്‍ ഇപ്പോഴും കടുത്ത പനിബാധിതനാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ വളരെ അപ്രതീക്ഷിതമായി അസുഖബാധിതനായി കിടപ്പിലായത്. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പുതുച്ചേരി, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കേണ്ടി വന്നിരുന്നു. പുതുച്ചേരിയില്‍ പ്രചാരണത്തിന് വരാനിരിക്കെ രാഹുലിന് അജ്ഞാത വധഭീഷണിക്കത്ത് ലഭിച്ചിരുന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
Post Your Comments