തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പരിഷ്കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വന്നു. ഇന്നലെ മുതലാണ് പരിഷ്കരിച്ച പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. അമേരിക്കന്‍ ഡോളറിലുള്ള എഫ്.സി.എന്‍.ആര് നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക് 1.36 ശതമാനം, രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെവരെ 1.76 ശതമാനം, മൂന്നുവര്‍ഷം മുതല്‍ നാലുവര്‍ഷത്തില്‍ താഴെവരെ 3.21 ശതമാനം, നാലുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷത്തില്‍ താഴെവരെ 3.61 ശതമാനം, അഞ്ചുവര്‍ഷത്തിന് 3.90 ശതമാനം എന്നിങ്ങനെയായിരിക്കും പലിശ നിരക്കുകള്‍ . ഈ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശനിരക്ക് പൗണ്ട് സ്റ്റെര്‍ലിംഗ് നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 1.85, 2.37, 3.73, നാല്, 4.19 ശതമാനം, യൂറോ നിക്ഷേപങ്ങള്‍ക്ക് 1.32, 1.34, 2.41, 2.52, 2.66 ശതമാനം എന്നിങ്ങനെയും ആയിരിക്കും.
ആര്.എഫ്.സി നിക്ഷേപ വാര്‍ഷിക പലിശനിരക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെ ഒരു ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ 1.36 ശതമാനം, രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെവരെ 1.76 ശതമാനം, മൂന്നുവര്‍ഷത്തിന് 3.21 ശതമാനം എന്നിങ്ങനെ പരിഷ്കരിച്ചു.
Post Your Comments