വാഷിങ്ടണ്‍: ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകനെ അമേരിക്കയിലെ നിയമസ്ഥാപനം സ്വന്തമാക്കി. ഐ.ബി.എമ്മിന്റെ കോഗ്‌നിറ്റിവ് കമ്പ്യൂട്ടറായ വാട്‌സന്റെ സഹായത്താല്‍ നിര്‍മിക്കപ്പെട്ട ‘റോസ്’ എന്ന ഈ യന്ത്രമനുഷ്യനെ ബേക്കര്‍ ഹോസ്റ്റെറ്റ്‌ലര്‍ എന്ന നിയമസ്ഥാപനമാണ് വാടകക്കെടുത്തിരിക്കുന്നത്. നിയമ ഗവേഷണങ്ങള്‍ നടത്തുന്നതിന് യന്ത്രമനുഷ്യനെ ഉപയോഗിക്കുമെന്ന് സ്ഥാപനം അറിയിച്ചു.
Post Your Comments