ഗുവാഹട്ടി: തന്‍റെ ബൈക്കില്‍ “ഭാരത് മാതാ കീ ജയ്” സ്റ്റിക്കര്‍ പതിച്ചതിന് ബിജെപി അനുഭാവിയായ വിദ്യാര്‍ത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ച എസ്എഫ്ഐ അംഗങ്ങളുടെ നടപടിക്കെതിരെ ത്രിപുരയില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് ബിജെപി ഒരുങ്ങുന്നു.
പോലീസില്‍ പരാതി നല്‍കിയിട്ടും ഈ ഹീനകൃത്യം നടത്തിയ എസ്എഫ്ഐക്കാര്‍ക്കെതിരെ പോലീസ് നടപടിയൊന്നും എടുക്കുന്നില്ലെന്നും ബിജെപി പരാതിപ്പെട്ടു. ദേശീയ നേതാക്കളെ അണിനിരത്തി ത്രിപുരയില്‍ ഇതിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി തയാറെടുക്കുന്നത്.
ത്രിപുരയിലെ ധലായ് ജില്ലയിലെ കമല്‍പൂരിലുള്ള ബിജെപി അനുഭാവിയായ അലോക് കുമാര്‍ ദേബ് എന്ന വിദ്യാര്‍ഥിയാണ് ബൈക്കില്‍ “ഭാരത് മാതാ കീ ജയ്” സ്റ്റിക്കര്‍ പതിച്ചതിന് എസ്എഫ്ഐ അംഗങ്ങളുടെ അപ്രതീക്ക് ഇരയായത്. അലോകിനെ എസ്എഫ് ഐ അംഗങ്ങള്‍ മര്‍ദ്ദിക്കുകയും, മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സംഭവത്തില്‍ പരാതി പറയാനായി കോളേജ് പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ച അലോകിനെ അതിന് അനുവദിച്ചില്ലെന്നും ബിജെപി ത്രിപുര വക്താവ് മൃണാള്‍ കാന്തി ദേബ് പറഞ്ഞു. ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദിയോധര്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാനത്തേക്ക് സ്ഥിതിഗതികള്‍ വിലയിരുത്താനായി യാത്ര തിരിച്ചിട്ടുണ്ട്.
Post Your Comments