ന്യൂയോര്‍ക്ക്: പ്രായത്തെ മറയ്ക്കാന്‍ ഇനി ശസ്ത്രക്രിയകള്‍ക്കു മുതിരേണ്ട. ചെറുപ്പം നല്‍കാന്‍ സ്മാര്‍ട്ട് ത്വക് വരവായി. രണ്ടാം ത്വക്ക് എന്നാണു പോളിമറില്‍ ഉണ്ടാക്കിയ ഈ ആവരണത്തെ കലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക ആനി ലിന്‍ ചാങ് വിശേഷിപ്പിക്കുന്നത്.
സാധാരണ ത്വക്കിനു മുകളിലാണു സ്മാര്‍ട്ട് ത്വക്ക് ഉറപ്പിക്കുന്നത്. മുന്നോ നാലോ ദിവസം കഴിഞ്ഞ് ഇതുനീക്കം ചെയ്താല്‍ മതി. എന്നാല്‍ സ്മാര്‍ട്ട് സ്‌കിന്‍ ത്വക്കില്‍ കാര്യമായ മാറ്റം വരുത്തില്ലെന്നാണു സൂചന. യഥാര്‍ഥ ത്വക്കിന്റെ സ്വഭാവങ്ങളോട് പോളിസില്‍ഓക്‌സൈന്‍ പോളിമറിനുള്ള സാമ്യമാണു ഗവേഷകര്‍ക്കു സഹായകമായത്. പരീക്ഷണത്തില്‍ സഹകരിച്ച ഭൂരിപക്ഷം പേര്‍ക്കും സ്മാര്‍ട്ട് ത്വക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.
മോഡലുകളും ചലച്ചിത്ര താരങ്ങളും സ്മാര്‍ട്ട് ത്വക്ക് പ്രോത്സാഹിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
Post Your Comments