കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുമായാകും യു.ഡി.എഫ് അധികാരത്തിലെത്തുകയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിച്ചാല്‍ അത് മുന്നണിയുടെ കെട്ടുറപ്പിനുള്ള അംഗീകാരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളോട് കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ യു.ഡി.എഫിനൊപ്പം നില്‍ക്കും. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും യു.ഡി.എഫ് തുടര്‍ ഭരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments