ന്യൂഡല്‍ഹി: ഗാന്ധിജിയുടെ കൊച്ചുമകന്‍ കാന്നുഭായ് രാംദാസ് ഡല്‍ഹിയിലെ വൃദ്ധസദനത്തില്‍. എണ്‍പത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ.ശിവ ലക്ഷ്മിയുമുണ്ട്
മക്കളില്ലാത്ത ദമ്പതികള്‍ വര്‍ഷങ്ങളായി യു.എസ്സിലായിരുന്നു താമസം. അമേരിക്കയിലെ എം.ഐ.ടി (മസ്സാച്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി)യില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ രാംദാസ് നാസയിലായിരുന്നു പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ശിവ ലക്ഷ്മി ബോസ്റ്റണില്‍ ഗവേഷകയും.
പ്രായാധിക്യമായ കാരണങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ തങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്നും തുടര്‍ന്ന് തങ്ങള്‍ താമസിച്ച് വന്നിരുന്ന സബര്‍മതി ആശ്രമത്തില്‍ നിന്ന് ഡല്‍ഹിയിലെ ഗുരു വിശ്രം വൃദ്ധ് ആശ്രമത്തില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാംദാസ് പറഞ്ഞു. ഇന്ത്യയിലുളള ബന്ധുക്കളാരും തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ലെന്നും അദ്ദേഹം പറയുന്നു.
130-ഓളം അംഗങ്ങളുളള വൃദ്ധസദനത്തില്‍ പരിമിതമായ സൗകര്യമേയുളളൂ. തങ്ങള്‍ക്ക് യു.എസ്സിലേക്ക് മടങ്ങി പോകണമെന്നുണ്ടെന്നും എന്നാല്‍ ഒരുപാട് വൈകിപ്പോയെന്നും ഭാര്യ ശിവലക്ഷ്മി പറഞ്ഞു.
Post Your Comments