KeralaNews

വോട്ടുചെയ്ത് സെൽഫി പോസ്റ്റ്‌ ചെയ്‌താൽ ക്യാഷ് ബാക്ക് ഓഫറുമായി ഫെഡറൽ ബാങ്ക്

കൊച്ചി: വോട്ടുചെയ്ത് സെല്‍ഫിയെടുത്ത് അക്കൗണ്ട് തുടങ്ങിയാല്‍ 100 രൂപ കാഷ് ബാക്കുമായി ഫെഡറൽ ബാങ്ക് . വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ബുക് സെല്‍ഫി ആപ്പിലൂടെ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ഫെഡ് ബുക്ക് സെല്‍ഫി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. വോട്ടുചെയ്തശേഷം കൈവിരലിലെ അടയാളം കാണുന്നവിധത്തില്‍ സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യണം. അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ മിനിമം തുക 1000 രൂപ ഓണ്‍ലൈന്‍വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം. മെയ് 16 മുതല്‍ മെയ് 22 വരെയാണ് ഈ ഓഫര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button