ഗുഡ്ഗാവ് : എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബ്രിട്ടാനിക്ക സിഒഒ വിനീത് വിഗ് (47) ആണ് മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന ഗുഡ്ഗാവിലെ ഫ്‌ളാറ്റിന്റെ 19-ാം നിലയില്‍ നിന്നാണ് താഴേക്കു ചാടിയത്. ബ്രിട്ടാനിക്കയുടെ സൗത്ത് ഏഷ്യ വിഭാഗത്തിന്റെ സിഒഒ ആയിരുന്നു വിനീത്.
നേരത്തെ വിപ്രോയിലെ ജീവനക്കാരനായിരുന്ന വിനീത് രണ്ട് വര്‍ഷം മുന്‍പാണ് എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയില്‍ ചേര്‍ന്നത്. അച്ഛനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് വിനീത് ഡിഎല്‍എഫ് ബെല്‍വെഡേര്‍ പാര്‍ക്കില്‍ താമസിച്ചിരുന്നത്. മകന്റെ മരണവാര്‍ത്ത കേട്ട് പിതാവിന് ഹൃദയാഘാതം ഉണ്ടായി. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാളുടെ പോക്കറ്റില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനസികമായി താന്‍ അനുഭവിക്കുന്ന പിരിമുറുക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഫഌറ്റിന്റെ ജനല്‍ വഴിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു. രാവിലെ ഒമ്പത് മണിയോടെ എത്തിയ ഫഌറ്റിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
Post Your Comments