കോട്ടയം: ഒരു യുവതിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അവളുടെ വിവാഹ ദിനം.എന്നാല്‍ അതിനൊടൊപ്പം അവള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് അവളുടെ കന്നിവോട്ടും. വിവാഹദിനമാണെന്ന് കരുതി തന്റെ സമ്മതിദാവാവകാശം വിനിയോഗിക്കാതിരിക്കുന്നത് ശരിയല്ലെന്നാണ് വധുവിന്റെ അഭിപ്രായം.
കോട്ടയം സ്വദേശി അനുവാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില്‍ വധുവിന്റെ വേഷത്തിലെത്തി വോട്ട് ചെയ്തത്. വോട്ട് ചെയ്ത ഉടന്‍ തന്നെ വിവാഹം നടക്കുന്ന കുമരകത്തെ പള്ളിയിലേക്ക് പോയി. വിവാഹദിനമായതിനാല്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഇറങ്ങാന്‍ കുറച്ചു വൈകി. എന്നാല്‍ അതൊന്നും കാര്യമാക്കാതെ വോട്ട് ചെയ്തതിനു ശേഷം മാത്രമാണ് പള്ളിയിലേക്ക് പോയത്. അനുവിന്റെ അമ്മയും വോട്ട് ചെയ്യാന്‍ ഒപ്പമുണ്ടായിരുന്നു.
വോട്ട് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഒപ്പം ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ അല്‍പം ടെന്‍ഷനും അനു പറഞ്ഞു.
Post Your Comments