ഗാന്ധിനഗര്‍ : ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. 2017 ല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് നേതൃമാറ്റമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെയാണ് ഈ നീക്കം. ഹരിയാനയിലോ പഞ്ചാബിലോ ആയിരിക്കും ഇവരെ ഗവര്‍ണറായി നിയമിക്കുക.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെയാണ് ആനന്ദിബെന്‍ പട്ടേല്‍ സംസ്ഥാന നേതൃത്വത്തിലേക്കെത്തുന്നത്. ആര്‍.എസ്.എസിന്റെ പിന്തുണ ഇല്ലാതിരുന്നിട്ടും മേദിയുടെ ആശീര്‍വാദത്തോടെയാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍.എസ്.എസിന് ശക്തമായ സ്വാധീനം ഉണ്ടെന്നിരിക്കെ അടുത്ത തിരഞ്ഞെടുപ്പിലും ആനന്ദിബെന്‍ പട്ടേലിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആനന്ദിബെന്‍ പട്ടേല്‍ മാരുന്നതോടെ നിതിന്‍ ഭായ് പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിലവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനായ അമിത് ഷായെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം തന്നെ നടക്കുന്നതിനാല്‍ അദ്ദേഹം ദേശീയ നേതൃത്വത്തില്‍ തന്നെ തുടരുമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.
Post Your Comments