ദുബായ്: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സ്ത്രികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യു.എ.ഇ ആഭ്യന്തര വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു.
വിവാഹമുള്‍പ്പെടെയുള്ള പരിപാടികളിലും പൊതു ചടങ്ങുകളിലും എടുക്കുന്ന ചിത്രങ്ങള്‍ അവരുടെ അനുവാദം കുടാതെ പ്രസിദ്ധീക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുകയും ജയിലില്‍ അടക്കുമെന്നും യു.എ.ഇ ആഭ്യന്തരവകുപ്പ് ഡെപ്യുട്ടി പ്രീമിയര്‍ ഓഫീസ് ഗവേഷക മിലന്‍ ഷറഫ് അറിയിച്ചു. സ്ത്രീകള്‍ പൊതു ചടങ്ങില്‍ ഫോട്ടോയൊടുക്കാന്‍ അനുവദിക്കാറുണ്ടേങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും മിലന്‍ വ്യക്തമാക്കി.
ഈ നിയമത്തിന്റെ ലംഘനത്തെ സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും മിലന്‍ പറഞ്ഞു. ഒപ്പം ചിത്രങ്ങള്‍ ഫോണില്‍ സുക്ഷിക്കുന്നതും മറ്റുള്ളവരുമായി പങ്കുവെക്കുന്നതും കുറ്റകരമായി കണക്കാക്കും. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിമാസ മാസികയായ 999 ലുടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
Post Your Comments